kozhikode local

സേവന മേഖലയില്‍ നവീന പദ്ധതികളുമായി അഴിയൂര്‍

വടകര: 2018-19 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ 5 കോടി— രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ വികസന സെമിനാറില്‍ അവതരിപ്പിച്ചു. ഉദ്പാദന മേഖലയിലെ സ്ഥിരോല്‍പാദനത്തിന് മുന്‍ഗണന നല്‍കി സേവന മേഖലക്ക് പ്രാധാന്യം നല്‍കിയാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്.
എല്ലാ വീടുകളിലും കറിവേപ്പില തൈ വിതരണം, സ്‌കൂളുകളില്‍ ഒഷധ തോട്ടം, അംഗന്‍വാടികളില്‍ ജലശുചീകരണ യന്ത്രം, കുടിനീര്‍ തെളിനീര്‍ പദ്ധതി, തീരദേശത്ത് ദുരന്തനിവാരണ സേന രൂപീകരണം, ബാലപാര്‍ലിമെന്റ്, കമ്മ്യൂണിറ്റി റേഡിയോ, മുത്തശ്ശിയോട് ചോദിക്കാം, ശുചിത്വ സ്മാര്‍ട്ട് കാര്‍ഡ് വിതരണം പൗരകേന്ദ്രം സ്ഥാപിക്കല്‍, ഹരിതകല്യാണം, മാനവ വികസന റിപ്പോര്‍ട്ട്, ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍, കമ്മ്യൂണിറ്റി സ്‌കില്‍ വര്‍ക്ക്, ശുചിത്വ കോംപ്ലക്‌സ് നിര്‍മ്മാണം തുടങ്ങിയ നൂതന പദ്ധതികള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ഷീ ഷെല്‍ട്ടര്‍ നിര്‍മ്മാണം നടത്തും.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മുന്തിയ പരിഗണന പദ്ധതിയില്‍ നല്‍കിയിട്ടുണ്ട്.വികസന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇടി അയ്യൂബ് അധ്യക്ഷത വഹിച്ചു. കരട് പദ്ധതിരേഖ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ഹരിതകര്‍മ്മസേന ലീഡര്‍ ഷിനിക്ക് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് റീന രയരോത്ത് നൂതന പദ്ധതി അവതരിപ്പിച്ചു.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ചാത്തങ്കണ്ടി, ജില്ലാപഞ്ചായത്ത് മെമ്പര്‍ എടി ശ്രീധരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിഷ പറമ്പത്ത്, കെ പ്രമോദ്, പങ്കജാക്ഷി ടീച്ചര്‍, ജലജ വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എംപി രാജന്‍ മാസ്റ്റര്‍, ഇ അരുണ്‍കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it