സെവന്‍സ്, ഫൈവ്‌സ് ടൂര്‍ണമെന്റുകള്‍ക്ക് അംഗീകാരം

കൊച്ചി: സെവന്‍സ്, ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുക ള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. ടൂര്‍ണമെന്റുകളുടെ നടത്തിപ്പിനായി കെഎഫ്എയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസി ങ് കമ്മിറ്റി രൂപീകരിച്ചതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഫിഫയുടെ വില്ലേജ് ഡെവലപ്‌മെന്റ് ഫുട്‌ബോള്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് സെവന്‍സ് ഫുട്‌ബോളിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നേരത്തെ കേരളത്തില്‍ നടന്നുവന്നിരുന്ന 35 ഓളം ടൂര്‍ണമെന്റുകള്‍ ഇനി കെഎഫ്എയുടെ അംഗീകാരത്തോടെയായിരിക്കും നടക്കുക. കെഎഫ്എയുടെ പരിധിയി ല്‍ പെടാതെ കേരളത്തില്‍ നേ രത്തെ മുതല്‍ തന്നെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുക ള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ ഇതിന് കെഎഫ്എയുമായി ബന്ധമുണ്ടായിരുന്നില്ല.
കേരളത്തില്‍ ഫുട്‌ബോളിനു കൂടുതല്‍ വളര്‍ച്ചയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെവന്‍സ്, ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മേത്തര്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ഥല പരിമിതികള്‍ മൂലം മല്‍സര ങ്ങള്‍ നടത്താന്‍ പറ്റാത്ത സ്ഥലങ്ങളിലെ ചെറിയ മൈതാനങ്ങളില്‍ സെവന്‍സ്, ഫൈവസ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്തുകയും അതിലൂടെ കൂടുത ല്‍ ക്ലബ്ബുകള്‍ക്കും കളിക്കാര്‍ ക്കും കൂടുതല്‍ അവസരം നല്‍കാന്‍ കഴിയുമെന്നും മേത്തര്‍ വിശദമാക്കി.
കെഎഫ്എയുടെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ക്ലബ്ബുകള്‍ക്കും കളിക്കാ ര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. കെഎഫ്എ, എഐഎഫ്എഫ് രജിസ്‌ട്രേഷനുളള റഫറിമാരായിരിക്കും മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നത്.
കളിക്കാര്‍, റഫറിമാര്‍, കാണികള്‍ എന്നിവര്‍ക്ക് ഇന്‍ഷുറ ന്‍സ് പരിരക്ഷയടക്കം എല്ലാ നിബന്ധനകളും പാലിച്ചായിരിക്കും മല്‍സരങ്ങള്‍ നടത്തുന്നത്. കെഎഫ്എ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും ഓര്‍ഗനൈസിങ് കമ്മറ്റി പ്രവര്‍ത്തിക്കുക.
കാസര്‍കോട് എളംപച്ചിയി ല്‍ ഈ മാസവും കണ്ണൂര്‍ വളപട്ടണത്തിലും കോഴിക്കോട് മാവൂരിലും ജനുവരിയിലും മല പ്പുറം ജില്ലയില്‍ മഞ്ചേരി, കൊണ്ടോട്ടി, വളാഞ്ചേരി, പൊന്നാനി എന്നീവിടങ്ങളില്‍ ഫെബ്രുവരിയിലും സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുമെന്നും മേത്തര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it