Flash News

സെന്‍ട്രല്‍ ജയിലിലെ കൈയാങ്കളി : ഉദ്യോഗസ്ഥര്‍ക്ക്എതിരേ കേസ്‌



കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ പോലിസുകാരും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ കൈയാങ്കളിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ പോലിസ് കേസെടുത്തു. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് സെന്‍ട്രല്‍ ജയില്‍ അസി. പ്രിസണ്‍ ഓഫിസര്‍ മുസമ്മില്‍, അസി. വാര്‍ഡന്‍ ജിതേഷ് എന്നിവര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുള്ള ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനായി തലശ്ശേരി സിജെഎം കോടതി നിര്‍ദേശപ്രകാരം ടൗണ്‍ എഎസ്‌ഐ വി പി ബഷീര്‍ ജയിലിലെത്തി. എന്നാല്‍, കോടതി ഉത്തരവുമായി എഎസ്‌ഐ ഹാജരായാലേ ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ അനുവദിക്കൂവെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തനിക്ക് അറസ്റ്റ് രേഖപ്പെടുത്താനും അധികാരമുണ്ടെന്ന് എഎസ്‌ഐ വാദിച്ചു. ഇതോടെയാണ് കൈയാങ്കളിയുണ്ടായത്.
Next Story

RELATED STORIES

Share it