സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്: വോട്ടെടുപ്പ് ആരംഭിച്ചു

ബാന്‍ഗ്വി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പു സുഗമമായി നടന്നാല്‍ സംഘര്‍ഷം തുടരുന്ന രാജ്യം സമാധാനാന്തരീക്ഷത്തിലേക്കു തിരിച്ചുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ രണ്ട് മുന്‍ പ്രധാനമന്ത്രിമാരായ അനിസെറ്റ് ജോര്‍ജ്‌സ് ദൊലോഗ്വെലേ, ഫോസ്റ്റിന്‍ അര്‍കാങ് തൗഅദേര എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന മല്‍സരാര്‍ഥികള്‍. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുമെന്നും സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നുമുള്ള വാഗ്ദാനമാണ് ഇരു സ്ഥാനാര്‍ഥികളും ഉയര്‍ത്തിക്കാണിക്കുന്നത്. ഡിസംബര്‍ 30നു നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 23.78 ശതമാനം വോട്ടു നേടി ദൊലോഗ്വെലേ മുന്നിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it