Flash News

സെന്‍കുമാറിനെതിരായ വ്യാജ രേഖ ചമയ്ക്കല്‍ കേസ് : വിശദീകരണം സമര്‍പ്പിക്കണം



കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ വ്യാജ രേഖ ചമയ്ക്കല്‍ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദീകരണം സമര്‍പ്പിക്കണമെന്നു ഹൈക്കോടതി. വ്യാജരേഖ സമര്‍പ്പിച്ച് അവധി ആനുകൂല്യം നേടിയെന്ന കേസ് റദ്ദാക്കണമെന്ന സെന്‍കുമാറിന്റെ ഹരജിയിലാണ് സര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് വിശദീകരണം തേടിയത്. കേസ് വീണ്ടും നവംബര്‍ മൂന്നിന് പരിഗണിക്കാന്‍ മാറ്റി. അവധിയിലായിരുന്ന എട്ടുമാസത്തെ കാലയളവിലെ ശമ്പളം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം വ്യാജമായി നിര്‍മിച്ചെന്ന ആരോപണത്തിലാണ് തിരുവനന്തപുരം മ്യൂസിയം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുണ്ട്. വായ്പാ ക്രമക്കേട് കേസില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയിട്ടുള്ളതായും വ്യാജ രേഖ ചമച്ച കേസില്‍ സെന്‍കുമാറിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it