സൂഫിസം ഹൃദയ ശുദ്ധീകരണ പ്രസ്ഥാനമാണെന്ന് കാന്തപുരം
BY sdq Kappan20 March 2016 2:32 PM GMT
X
sdq Kappan20 March 2016 2:32 PM GMT
ന്യൂഡല്‍ഹി: സൂഫിസം ഹൃദയ ശുദ്ധീകരണ പ്രസ്ഥാനം മാത്രമാണെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്.
സൂഫിസം പ്രത്യേക മതമോ, പദ്ധതിയോ ആചാരമോ അല്ല. മതത്തിന്റെ യഥാര്‍ഥ വഴികളിലേക്ക് നയിക്കുന്ന മാര്‍ഗങ്ങളായിരുന്നു ത്വരീഖത്തുകള്‍. ഇതുവഴിയാണ് ജനങ്ങള്‍ മതത്തിന്റെ ആത്മീയ സത്ത മനസ്സിലാക്കിയിരുന്നതെന്നും ഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ അബൂബക്കര്‍ മുസ്്ലിയാര്‍ പറഞ്ഞു.
ഇസ്ലാമിന്റെ പ്രചാരണത്തിലും വളര്‍ച്ചയിലും പ്രവാചകന്റെയും പിന്മുറക്കാനായ മഹാന്മാരുടെയ അമാനുഷികതകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. ഇസ്ലാം ഒരിക്കലും വിദ്വേഷത്തെയോ, വൈരാഗ്യത്തെയോ, എതിര്‍പ്പിനെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പകരം പരസ്പര സഹവര്‍ത്തിത്വത്തിനും സഹായത്തിനും വിശുദ്ധ ഖുര്‍നിലൂടെ ആഹ്വാനം ചെയ്ത മതമാണ് ഇസ്ലാം.
സൂഫി മാര്‍ഗം സഹിഷ്ണുതയിലൂടെയും മാനവികതിലൂടെയും ലോകത്ത് സമാദാനമുണ്ടാക്കാനാണ് ശ്രമിച്ചത്. ഭീകരതക്കും, തീവ്രവാദത്തിനും ലോകത്തെ നാശത്തിലേക്ക് നയിക്കാനും, മനുഷ്യ ബന്ധങ്ങള്‍ ശിഥിലമാക്കാനും മാത്രമേ കഴിയൂ. അധ്യാത്മിക ചിന്തകള്‍ മനുഷ്യ മനസ്സുകളില്‍ രൂഢമൂലമാക്കാതെ വേഷവിധാനങ്ങല്‍കൊണ്ട് മാത്രം സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. [related]
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT