kozhikode local

സൂപ്പിക്കടയില്‍ കേന്ദ്രസംഘം വീണ്ടുമെത്തി

പേരാമ്പ്ര: നിപ വൈറസ് ബാധക്ക് കേരളത്തില്‍ തുടക്കം കുറിച്ച ചങ്ങരോത്ത് സൂപ്പിക്കടയില്‍ പരിസ്ഥിതി പഠനത്തിനും വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനുമായി പുതിയ കേന്ദ്ര സംഘം ഇന്നലെ വീണ്ടും സൂപ്പിക്കടയില്‍ എത്തി. രോഗത്തിന് തുടക്കം കുറിക്കുകയും മൂന്ന് മരണങ്ങള്‍ നടക്കുകയും ചെയ്ത മൂസയുടെ വീട്, അമ്പാറ്റയിലെ വീട് പരിസര പ്രദേശങ്ങള്‍ വവ്വാലുകള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
എന്‍സിഡിസി ഡയറക്ടര്‍ ഡോ. സംഗല്‍ കൂല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡോ.അംഗുര്‍ ഗാര്‍ങ്, ഡോ. സുനിത്ത് (എന്‍ഐവി), ഡോ. അജിത് ജിയേ (റാം മനോഹര്‍ ലോഹ്യ ആശുപത്രി), ഡോ. ആര്‍ രാജേന്ദ്രന്‍( എന്‍സിഡിസി കോഴിക്കോട് റീജ്യന്‍) എന്നിവരാണ് ഉണ്ടായിരുന്നത്. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി വിജയന്‍, സ്റ്റാന്റിങ് ചെയര്‍മാന്‍ ഇ ടി  സരീഷ്, അംഗം കെ പി  ജയേഷ്, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെ എം രാജന്‍, ജെഎച്ച്‌ഐ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it