Flash News

സുഹ്‌റബുദ്ദീന്‍ കേസ്: എല്ലാ പ്രതികളും ഹാജരാവണം

സുഹ്‌റബുദ്ദീന്‍ കേസ്:  എല്ലാ പ്രതികളും ഹാജരാവണം
X
ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിലെ മുഴുവന്‍ പ്രതികളോടും നേരിട്ടു കോടതിയില്‍ ഹാജരാവാന്‍ സിബിഐ കോടതിയുടെ ഉത്തരവ്. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള 22 പേരോടാണ് ഇന്നലെ മുതല്‍ ഹാജരാവാന്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി നിര്‍ദേശിച്ചത്. നേരിട്ടു ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മിക്ക പ്രതികളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതു തള്ളിയാണ് ജഡ്ജി എസ് ജെ ശര്‍മയുടെ നിര്‍ദേശം. കേസില്‍ പ്രതിദിന വിചാരണയില്‍ ഹാജരാവാത്തപക്ഷം കോടതി കടുത്ത നടപടി സ്വീകരിക്കുമെന്നും ജഡ്ജി വ്യക്തമാക്കി.


ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, കേസിലെ സാക്ഷികളെ ക്രോസ്‌വിസ്താരം ചെയ്യാനായി പ്രതികളുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടപ്പോള്‍ 22 പേരില്‍ രണ്ടുപേര്‍ മാത്രമാണ് ഹാജരാണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് മുഴുവന്‍ പേരും ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടത്.
കേസില്‍ സ്വതന്ത്ര വിചാരണ നടക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി 2012ലാണ് കേസ് ഗുജറാത്തിനു പുറത്തേക്ക് മാറ്റിയത്. മുംബൈയില്‍ താമസിക്കാന്‍ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it