Flash News

സുഹൃത്തുക്കളുടെ എടിഎം ഉപയോഗിച്ച് മോഷണം; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍

സുഹൃത്തുക്കളുടെ എടിഎം ഉപയോഗിച്ച് മോഷണം; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍
X
atm-card

കഴക്കൂട്ടം: സുഹൃത്തുക്കളുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് പണം തട്ടിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍.ഹരിയാന ഫരീദാബാദ് സ്വദേശിയായ ട്വിങ്കിള്‍ അറോറയാണ് പിടിയിലായത്.
അറോറയുടെ സുഹൃത്തുക്കളായ ആഷിഖ് അലി,രഞ്ജിത് കുമാര്‍,ജയദേവന്‍ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൂവര്‍ക്കുമായി 1,39,000 രൂപ നഷ്ടമായിട്ടുണ്ട്.
കഴക്കൂട്ടത്തെ എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെതുടര്‍ന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.
സുഹൃത്തുക്കളില്‍ നിന്ന് എടിഎം കാര്‍ഡ് മോഷ്ടിച്ചശേഷം കാര്‍നമ്പറും മറ്റ് വിശദാംശങ്ങളും ശേഖരിച്ച് ബാങ്കുമായി ബന്ധപ്പെട്ട് എടിഎം പിന്‍ നമ്പര്‍ മാറ്റിയാണ്  ഇയാള്‍ പണം മോഷ്ടിച്ചത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാനും ഇയാള്‍ പണം ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. രണ്ട് മാസം മുന്‍പ് ടെക്‌നോപാര്‍ക്കില്‍ ജോലിയ്ക്ക് വന്ന ഇയാളുടെ പേരില്‍ ഫരീദാബാദ് പോലീസ് സ്‌റ്റേഷനിലും സമാനമായ കേസുണ്ടെന്നും പോലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it