'സുരേന്ദ്രന്‍ പിള്ള കളംമാറിയത് സ്ഥാനാര്‍ഥിത്വം മോഹിച്ച്'

കോട്ടയം: വി സുരേന്ദ്രന്‍ പിള്ളക്കെതിരേ കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ചെയര്‍മാന്‍ സ്‌കറിയ തോമസ് രംഗത്ത്. സീറ്റിനുവേണ്ടി മാത്രം നിലപാട് എടുത്താല്‍ ജനങ്ങള്‍ തള്ളിക്കളയും. സ്ഥാനാര്‍ഥി മോഹമാണ് സുരേന്ദ്രന്‍ പിള്ളയുടെ കളംമാറ്റത്തിനു കാരണം. പാര്‍ട്ടി ഭാരവാഹികളൊന്നും പിള്ളക്കൊപ്പമില്ല. സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിടുമെന്ന് നേരത്തേതന്നെ സൂചനകള്‍ ലഭിച്ചിരുന്നു. അദ്ദേഹം നേരത്തേതന്നെ പലരുമായും ചര്‍ച്ച നടത്തിയിരുന്നു. മുറിവേറ്റയാള്‍ വേദനകൊണ്ട് പലതും പറയുന്നത് സ്വഭാവികമാണ്. വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയേണ്ടു. തെറ്റ്തിരുത്തി തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കറിയ തോമസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it