kozhikode local

സുന്നി ഐക്യശ്രമത്തിനായി മസ്്‌ലഹത്ത് സമിതി രൂപീകരിച്ചു

കോഴിക്കോട്: കേരളത്തിലെ ഇരുവിഭാഗം സുന്നികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നതിന് മസ്്‌ലഹത്ത് സമിതി രൂപീകരിച്ചതായി സമിതി അംഗവും ഇ കെ വിഭാഗം സമസ്തയുടെ ജില്ലാ വൈസ് പ്രസിഡന്റുമായ യു കെ അബ്ദുല്‍ലത്തീഫ് മൗലവി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമിതിയുടെ ചെയര്‍മാനും ഡോ ലത്തീഫ് ചെറുവാടി കണ്‍വീനറുമാണ്.
ഐക്യശ്രമത്തിന്റെ ഭാഗമായി ഇരുവിഭാഗങ്ങളും കൂടിയിരുന്ന്്്്്്്്് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അല്‍പം കഴിഞ്ഞാണെങ്കിലും ഐക്യം യാഥാര്‍ഥ്യമാവുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് സുന്നി ഐക്യമെന്നു ചിലര്‍ വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ വളര്‍ത്തലോ തളര്‍ത്തലോ മസ്്‌ലഹത്ത് സമിതിയുടെ ലക്ഷ്യമല്ല. സുന്നി ഐക്യത്തെ മുസ്്‌ലിം ലീഗിനെതിരില്‍ ഉപയോഗപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണ്. ഇ കെ, എ പി വിഭാഗം സമസ്തകളുടെ നേതാക്കളെ കണ്ട് അനുവാദം വാങ്ങിയ ശേഷമാണ് സമിതിക്ക് രൂപം നല്‍കിയത്. ഇരുവിഭാഗവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല.
ഇരുവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ കേട്ട ശേഷം സമിതിക്ക് പറയാനുള്ളത് ബന്ധപ്പെട്ടവരെ അറിയിക്കും. അതിന് ശേഷം ഇരുവിഭാഗം പണ്ഡിത സഭയുടെയും അംഗീകാരത്തോടെ മാത്രമേ മസ്്‌ലഹത്ത് സമിതി തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it