Kollam Local

സി.പി.എം നേതാവ് എം കെ ഭാസ്‌കരന്‍ അന്തരിച്ചു

ചവറ: മുതിര്‍ന്ന സി.പി.എം നേതാവ് എം.കെ. ഭാസ്‌കരന്‍(80) അന്തരിച്ചു. ചികിത്സയിലിരിക്കെ എന്‍.എസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. രോഗബാധിതനായി  രണ്ടുമാസത്തോളമായി  ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് എന്‍.എസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിനു പന്‍മനയിലെ വീട്ട് വളപ്പില്‍ നടക്കും.സി.പി.എം ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്.
Next Story

RELATED STORIES

Share it