സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി

കൊച്ചി: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതിസ്ഥാനത്തു നിന്നു രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ കോടതി ഒഴിവാക്കിയതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയി ല്‍ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി.
ജോസ് പൂതൃക്കയില്‍ വിചാരണ നേരിടേണ്ടെന്ന സിബിഐ കോടതി ഉത്തരവിനെതിരേ അഭയ ആക്ഷന്‍ സമിതി കണ്‍വീനറായിരുന്ന ജോമോന്‍ പുത്ത ന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണു സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. രണ്ടാം പ്രതിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു സിബിഐ കോടതി ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നു ഹരജിയില്‍ പറയുന്നു. അതേസമയം, ഒന്നും രണ്ടും പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും സിബിഐ കോടതി ഉത്തരവിട്ടു.
പ്രതികളുടെ അറസ്റ്റ് നടന്നത് 2008 നവംബര്‍ 18നാണ്. അഭയയുടെ മൃതദേഹം കണ്ടെത്തിയ ടെന്‍ത് പയസ് കോണ്‍വന്റിന് എതിര്‍വശത്തുള്ള ജറുസലേം ചര്‍ച്ചിലെ നൈറ്റ് വാച്ച്മാന്‍ സിബിഐക്ക് നല്‍കിയ മൊഴി ജോസ് പൂതൃക്കയ്ക്ക് എതിരാണ്. അഭയ കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് ജോസ് പൂതൃക്കയില്‍ എന്ന് കരുതുന്ന ഒരാള്‍ സ്‌കൂട്ടറിലെത്തി കോണ്‍വന്റിന്റെ മതില്‍ ചാടിക്കടക്കുന്നതു കണ്ടതായാണ് മൊഴി. കുറേ ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടതായും പറഞ്ഞിട്ടുണ്ട്. അഭയ കൊല്ലപ്പെടുന്ന ദിവസം കോണ്‍വന്റില്‍ മോഷണത്തിനു കയറിയ അടക്ക രാജു എന്ന സാക്ഷി അന്നവിടെ രണ്ടു പേരെ കണ്ടുവെന്ന മൊഴി നല്‍കിയിട്ടുണ്ട്. സംഭവ ദിവസം കോ ണ്‍വന്റില്‍ ഉണ്ടായിരുന്നതായി നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ ഭാഗമായി ജോസ് പൂതൃക്ക വെളിപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്. എന്നാല്‍, വിധേയരാകുന്നവരുടെ സമ്മത പ്രകാരവും അഭിഭാഷകന്റെ സാന്നിധ്യത്തിലും വേണം ഈ ടെസ്റ്റ് നടത്താനെന്ന സുപ്രീം കോടതി ഉത്തരവിലെ മാര്‍ഗ നിര്‍ദേശം പാലിച്ചിട്ടില്ലെന്ന കാരണത്താല്‍ ഈ തെളിവ് സിബിഐ കോടതി പരിഗണിച്ചിട്ടില്ലെന്നു ഹരജിയില്‍ പറയുന്നു. തുടര്‍ന്ന് കേസ് വാദത്തിനായി ജൂണ്‍ ഏഴിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it