Kottayam Local

സിവില്‍ സര്‍വീസില്‍ റാങ്ക് : മെയില്‍ നഴ്‌സിന് വിജയം; കുമരകത്ത് ആഘോഷം



കുമരകം: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് റാങ്കുനേടിയ മെയില്‍ നഴ്‌സ് സ്വപ്‌ന നേട്ടത്തിനുടമയായി. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ബിഎസ്‌സി നഴ്‌സ് ജോസഫ് കെ മാത്യു(31)വാണ് (574ാം റാങ്ക്) നേടി നാടിന് അഭിമാനമായത്. കുമരകം പള്ളിച്ചിറക്കു സമീപം കൊച്ചുകളത്തില്‍ കെ ഒ മാത്യു, അക്കാമ്മ ദമ്പതികളുടെ മകനാണ് ജോസഫ് കെ മാത്യു. പരാധീനതകളുടെ നടുവില്‍ കഠിനാധ്വാനത്തിലൂടെ നേടിയ വിജയത്തിന് ഇരട്ടിമധുരം. ഒന്നു മുതല്‍ ഏഴുവരെ വടക്കുംകര സെന്റ് ജോണ്‍സ് യുപി സ്‌കൂളിലും പ്ലസ്ടു വരെ എസ്‌കെഎം എച്ച്എസ്എസിലുമായിരുന്നു പഠനം. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ബിഎസ്‌സി നഴ്‌സിങ് പാസായി ഡല്‍ഹി എയിംസില്‍ സേവനം ആരംഭിച്ചിട്ട് ആറു വര്‍ഷമായി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഞ്ചാമത്തെ ശ്രമത്തിലാണു സ്വപ്‌നം സാക്ഷാത്ക്കരിച്ചത്. മൂന്നാമതു തവണ പരീക്ഷയും ഇന്‍ര്‍വ്യൂവും എല്ലാ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ ലഭിക്കാതിരുന്ന റാങ്ക്  ഇപ്പോള്‍ ലഭിച്ചത്. പിതാവ്  കെ ഒ മാത്യു ചെറുകിട കര്‍ഷകനും മുമ്പ് പത്ര ഏജന്റുമായിരുന്നു, സഹോദരി ആനി കെ മാത്യു സ്റ്റാഫ് നഴ്‌സാണ്. കുമരകം ആറ്റാമംഗലംപള്ളി മാര്‍ ഇഗ്നാത്യോസ് യൂത്ത് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനും സെക്രട്ടറിയുമായിരുന്നു ജോസഫ് കെ മാത്യു.
Next Story

RELATED STORIES

Share it