Flash News

സിറിയ: വ്യോമാക്രമണങ്ങളില്‍ 58 പേര്‍ കൊല്ലപ്പെട്ടു



ദമസ്‌കസ്: സിറിയയിലെ ദേര്‍ അസ് സോര്‍ പ്രവിശ്യയില്‍ സിറിയന്‍-റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ 58 പേര്‍ കൊല്ലപ്പെട്ടു. ദേര്‍ അസ് സോറില്‍ ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ഖുറയ്യ പട്ടണത്തിനു സമീപമാണ് ആക്രമണം. കൊല്ലപ്പെട്ടവരില്‍ സിവിലിയന്‍മാരും ഐഎസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
അതെസമയം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഹലബ് നഗരത്തിലെ ജനവാസ മേഖലകളില്‍ ഇന്നലെ ക്ലസ്റ്റര്‍ ബോംബാക്രമണങ്ങള്‍ നടത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകള്‍ അറിയിച്ചു. ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിരോധനമുള്ള ഇന്‍സെന്‍ഡിയറി ബോംബുകളാണ് ആക്രമണത്തിനുപയോഗിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകള്‍ അറിയിച്ചു.



Next Story

RELATED STORIES

Share it