Flash News

സിറിയ : യുഎന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു



ജനീവ: സിറിയയില്‍ നിലനില്‍ക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ യുഎന്‍ പുനരാരംഭിക്കുന്നു. നിലവില്‍ രാജ്യം നേരിടുന്ന ഭീഷണികള്‍ നിലനില്‍ക്കെതന്നെയാണ് പുതിയ രീതിയിലുള്ള ചര്‍ച്ചകളുമായി യുഎന്‍ രംഗത്തെത്തുന്നത്. ചര്‍ച്ചകള്‍ക്ക് ഈ ആഴ്ചതന്നെ തുടക്കമിടുമെന്ന് യുഎന്‍ നിയോഗിച്ച മധ്യസ്ഥന്‍ സ്റ്റഫാന്‍ ദി മിസ്തുറ പ്രതികരിച്ചു. നേരത്തേ നടന്നുവന്ന ചര്‍ച്ചകളുടെ ഫലമായി നാലു ഘട്ടങ്ങളായി നിരവധി ചര്‍ച്ചകളും കരാറുകളും പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും രാജ്യത്ത് കാര്യക്ഷമമായി നടപ്പാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Next Story

RELATED STORIES

Share it