Flash News

സിറിയ: ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് 3000ഓളം പേര്‍



ദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന സിറിയയില്‍ ഒരു മാസത്തിനിടെ 3,000ഓളം പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. കൊല്ലപ്പെട്ടവരില്‍ 955 പേര്‍ സാധാരണക്കാരാണ്. ഇതില്‍ 207 കുട്ടികളും ഉള്‍പ്പെടുന്നു. സാധാരണക്കാരില്‍ 70 ശതമാനവും കൊല്ലപ്പെട്ടത് സിറിയന്‍ -റഷ്യന്‍ സഖ്യത്തിന്റെയോ ഐഎസിനെതിരായ അന്താരാഷ്ട്ര സഖ്യത്തിന്റെയോ വ്യോമാക്രമണങ്ങളിലാണ് . സിറിയയില്‍ ഈ വര്‍ഷം സംഘര്‍ഷാവസ്ഥ ഏറ്റവും രൂക്ഷമായത് സപ്തംബറിലാണെന്നു സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.  സഖ്യസേനയുടെ വ്യോമാക്രമണങ്ങള്‍ വര്‍ധിച്ചതാണ് മരണസംഖ്യ ഉയരാന്‍ കാരണം. വിമത മേഖലകള്‍ കേന്ദ്രീകരിച്ച് റഷ്യന്‍ സിറിയന്‍ സഖ്യം വ്യോമാക്രമണം തുടരുന്നുണ്ട്്. ഐഎസ് പ്രവര്‍ത്തകരടക്കം 738 സായുധപ്രവര്‍ത്തകരും കഴിഞ്ഞമാസം കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it