Flash News

സിറിയ : ഐഎസില്‍ നിന്ന് തഖ്ബ നഗരം കുര്‍ദുകള്‍ പിടിച്ചെടുത്തു

സിറിയ : ഐഎസില്‍ നിന്ന് തഖ്ബ നഗരം കുര്‍ദുകള്‍ പിടിച്ചെടുത്തു
X


ദമസ്‌കസ്: സിറിയയിലെ തഖ്ബ നഗരം ഐഎസില്‍ നിന്ന് യുഎസ് പിന്തുണയുള്ള കുര്‍ദ്- അറബ് വിമതര്‍ പിടിച്ചെടുത്തു.  യുഎസ് വ്യോമ പിന്തുണയോടെ നടത്തിയ നീക്കത്തിനൊടുവില്‍ നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം നേടിയെടുത്തതായി കുര്‍ദ് സായുധ സംഘടനകള്‍ ഉള്‍പ്പെട്ട സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) അറിയിച്ചു. ഒരു മാസത്തിലധികം നീണ്ട ശക്തമായ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് നഗരം ഐഎസില്‍നിന്ന്്് കുര്‍ദുകള്‍ പിടിച്ചടക്കിയത്. നഗരത്തിനടുത്തുള്ള സുപ്രധാന അണക്കെട്ടും തങ്ങള്‍ പിടിച്ചടക്കിയതായി എസ്ഡിഎഫിന്റെ ഭാഗമായ ഗദാബ് അല്‍ഫുറാത് നേതാക്കള്‍ അറിയിച്ചു. വടക്കന്‍ സിറിയയിലെ ഐഎസിന്റെ പ്രഖ്യാപിത തലസ്ഥാനം റഖ പിടിച്ചടക്കുന്നതിനായി ഗദാബ് അല്‍ഫുറാത് കഴിഞ്ഞ ഒക്ടോബറിലാണ് സായുധനീക്കം ആരംഭിച്ചത്. തഖ്ബ നഗരത്തില്‍ എസ്ഡിഎഫ്് നിയന്ത്രണം നേടിയ വാര്‍ത്ത നിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്ഥിരീകരിച്ചു. റഖ പിടിച്ചടക്കുന്നതിനുള്ള യുഎസ്് പിന്തുണയുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ശ്രമങ്ങള്‍ക്ക്്് പുതിയ സംഭവവികാസം സഹായകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തഖ്ബ കുര്‍ദുകള്‍ പിടിച്ചടക്കിയതോടെ റഖയിലേക്കുള്ള കിഴക്കന്‍ പാതയിലെ ജനവാസമേഖലകളില്‍ ഐഎസ് സാന്നിധ്യം അവസാനിച്ചു.  സിറിയന്‍ കുര്‍ദുകള്‍ക്ക് ആയുധവും സൈനിക സഹായവും നല്‍കുമെന്ന് യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുര്‍ക്കിയുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു യുഎസിന്റെ നടപടി. മെഷിന്‍ ഗണ്ണുകള്‍, വെടിക്കോപ്പുകള്‍, ബുള്‍ഡോസറുകള്‍ അടക്കമുള്ള വസ്തുക്കള്‍ നല്‍കാനാണ് പെന്റഗണ്‍ തീരുമാനം. റഖ മേഖലയില്‍ ഐഎസിന്റെ തകര്‍ച്ച ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന്് പെന്റഗണ്‍ വ്യക്തമാക്കി. ഐഎസില്‍നിന്ന് കൊബേനി പിടിച്ചെടുക്കുന്നതിന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ 2014ല്‍ കുര്‍ദുകള്‍ക്ക് ആയുധസഹായം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it