World

സിറിയയില്‍ റഷ്യ വ്യോമാക്രമണം തുടരുന്നു; മരണം 200 ആയി

ദമസ്‌കസ്: നാലാം ദിവസവും ശക്തമായ വ്യോമാക്രമണം തുടരുന്ന സിറയയില്‍ വിമത പ്രദേശങ്ങളില്‍ മരിച്ചവരുടെ എണ്ണം 200 ആയി ഉയര്‍ന്നു. ശനിയാഴ്ച ഇദ്‌ലിബില്‍ റഷ്യന്‍ യുദ്ധവിമാനം വിമതര്‍ വെടിവച്ചിട്ടതിനു പിന്നാെലയാണ് കിഴക്കന്‍ ഗൂത്തയിലും ഇദ്‌ലിബിലും സിറിയന്‍-റഷ്യന്‍ സഖ്യേസന വ്യോമാക്രമണം ശക്തമാക്കിയത്്.  വിമാനം വെടിവച്ചിട്ട് പൈലറ്റിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം തീര്‍ക്കുകയാണു റഷ്യയെന്ന്് സിറിയയിലെ പ്രതിപക്ഷ നേതാക്കളിലൊരാളായ ഹസീം ഷാമി പറഞ്ഞു. ഇരുപ്രദേശങ്ങളിലും ബോംബുകള്‍ തീമഴ പോലെ വര്‍ഷിക്കുകയാണെന്നു പ്രദേശവാസികളെ ഉദ്ധരിച്ച്് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.   800ലധികം പേര്‍ക്കു പരിക്കേറ്റതായാണു വിവരം. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. സിറിയയില്‍ ഏപ്രിലില്‍ നടന്ന രാസായുധ പ്രയോഗത്തിനു ശേഷം നടക്കുന്ന എറ്റവും വലിയ കൂട്ടക്കുരുതിയാണിതെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു.   കിഴക്കന്‍ ഗൂത്തയില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ 12 കുട്ടികളടക്കം 34 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഇദിലിബില്‍ നടന്ന രാസായുധ പ്രയോഗത്തില്‍ നാലു പേരും കൊല്ലപ്പെട്ടിരുന്നു. ഖാന്‍ ശെയ്ഖൂനില്‍ ചൊവ്വാഴ്ച നടന്ന ആക്രണത്തില്‍ 80 പേരും തിങ്കളാഴ്ച 60 പേരും കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ മുഴുവന്‍ കെട്ടിടങ്ങളും വീടുകളും തകര്‍ന്നടിഞ്ഞു കിടക്കുകയാണ്.  2013 മുതല്‍ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തക്കെതിരേ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.  ഉപരോധം കാരണം അവശ്യമരുന്നുകളോ, ഭക്ഷണമോ ലഭിക്കാത്ത ഗൂത്തയില്‍ അവശേഷിക്കുന്ന ആശുപത്രികളെക്കൂടി  ലക്ഷ്യംവച്ചാണ് വ്യോമാക്രമണങ്ങള്‍ നടക്കുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it