സിബി മാത്യൂസ് വിരമിച്ചു
BY Sumeera SMR23 April 2016 7:31 PM GMT
Sumeera SMR23 April 2016 7:31 PM GMT
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷം മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ് വിരമിച്ചു. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ 2011ല്‍ സിബി മാത്യൂസ് സ്വയം വിരമിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണറായത്. മുന്‍ ഡിജിപി വിന്‍സന്‍ എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. 27നോ 28നോ അദ്ദേഹം ഗവര്‍ണര്‍ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. സുപ്രധാനമായ ഒരു ഉത്തരവുകൂടി പുറപ്പെടുവിച്ചാണ് സിബി മാത്യൂസ് സ്ഥാനമൊഴിയുന്നത്. തദ്ദേശസ്ഥാപനങ്ങളും കോര്‍ട്ട് ഫീ സ്റ്റാംപ് സ്വീകരിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണമെന്നാണ് ഉത്തരവ്. സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും ഫീസ് ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണമെന്നുമായിരുന്നു തദ്ദേശസ്ഥാപനങ്ങളുടെ ഇതുവരെയുള്ള നിലപാട്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT