Flash News

സിബി മാത്യൂസിന്റെ പുസ്തകം പിന്‍വലിക്കണം: ആനി രാജ



ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസിലെ ഇരയായ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിബി മാത്യൂസിന്റെ പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്ന് മഹിളാ ഫെഡറേഷന്‍ ദേശീയ സെക്രട്ടറി ആനിരാജ ആവശ്യപ്പെട്ടു. 'നിര്‍ഭയം: ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ പെണ്‍കുട്ടി ആരെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്ന പരാമര്‍ശങ്ങളും പുസ്തകത്തില്‍ അടങ്ങിയിട്ടുള്ളതിനാല്‍ സൂര്യനെല്ലി കേസിനെക്കുറിച്ച് പരാമര്‍ശിക്കുന്ന അധ്യായം ഉടന്‍ പുസ്തകത്തില്‍നിന്ന് പിന്‍വലിക്കണമെന്നും അവര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it