ernakulam local

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം



കൊച്ചി: ഇന്നലെ ഫലം പ്രഖ്യാപിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. ഭൂരിഭാഗം സ്‌കൂളുകള്‍ക്കും പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കാനായി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 71 വിദ്യാര്‍ഥികളും വിജയിച്ചു. 15 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടി. 46 പേര്‍ക്ക് ഡിസ്റ്റിങ്ഷനും പത്തു വിദ്യാര്‍ഥികള്‍ക്ക് ഫസ്റ്റ് ക്ലാസുമുണ്ട്. കാഞ്ഞിരമറ്റം കെഎംജെ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 22 പേരും വിജയിച്ചു. നാലുപേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂളില്‍ 97 കുട്ടികളും വിജയിച്ചു. 40 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡുണ്ട്. ആലുവ തായിക്കാട്ടുകര ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പരീക്ഷ എഴുതിയ 58 വിദ്യാര്‍ഥികളെയും വിജയിപ്പിച്ചു. ആറു പേര്‍ക്ക് എ വണ്‍ ഗ്രേഡ് ലഭിച്ചു. ആലുവ ക്രൈസ്തവ മഹിളാലയം പബ്ലിക് സ്‌കൂള്‍ നൂറു ശതമാനം വിജയം നേടി. 43 വിദ്യാര്‍ഥികളില്‍ 12 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് ലഭിച്ചു. പാനായിക്കുളം അല്‍ഹുദ സ്‌കൂളില്‍ 19 പേരില്‍ പത്തുപേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് ലഭിച്ചു. സൗത്ത് പറവൂര്‍ സെന്റ് ജോണ്‍സ് പബ്ലിക് സ്‌കൂളില്‍ നിന്ന് ഒമ്പത് വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. നൂറു ശതമാനം വിജയം നേടിയ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ 31 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടാനായി.  ആലുവ അശോകപുരം ടാലന്റ് പബ്ലിക് സ്‌കൂളിന് നൂറു ശതമാനം വിജയമുണ്ട്, 14 പേര്‍ എ വണ്‍ ഗ്രേഡും സ്വന്തമാക്കി. കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 50 കുട്ടികളില്‍ നിന്ന് 12 വിദ്യാര്‍ഥികള്‍ക്ക് എ വണ്‍ ലഭിച്ചു. പല്ലാരിമംഗലം അടിവാട് മാലിക്ദീനാര്‍ പബ്ലിക് സ്‌കൂളില്‍ 15 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂളിലെ 51 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. ആലങ്ങാട് ജമാഅത്ത് സ്‌കൂളില്‍ പരീക്ഷയെഴുതിയ 63 പേരില്‍ 35 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് നേടി. മരട് ഗ്രിഗേറിയന്‍ പബ്ലിക് സ്‌കൂള്‍ നൂറു ശതമാനം വിജയം നേടി. 28 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. പാനായിക്കുളം ചിറയം വിശ്വദീപ്തിയില്‍ 35 പേരാണ് പരീക്ഷയെഴുതിയത്. ഒന്‍പത് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ ഗ്രേഡുണ്ട്.  ഇടപ്പള്ളി കാംപയിന്‍ സ്‌കൂളിന് നൂറ് ശതമാനം വിജയമുണ്ട്.  പരീക്ഷയെഴുതിയ 120 കുട്ടികളില്‍ 25 പേര്‍ക്ക് എ വണ്‍ ഗ്രേഡുണ്ട്. കാക്കനാട് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 176 വിദ്യാര്‍ഥികളില്‍ 41 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. അല്‍ അമീന്‍ പബ്ലിക് സ്‌കൂളുകളില്‍ എല്ലായിടത്തും നൂറ് ശതമാനം വിജയം നേടി. ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ 228 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 45 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. എടത്തല അല്‍ അമീന്‍ ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളില്‍ 55 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 14 പേര്‍ക്ക് എ വണ്‍ ലഭിച്ചു. ശ്രീമൂലനഗരം അല്‍ അമീന്‍ പബ്ലിക് സ്‌കൂളില്‍ 64 കുട്ടികളില്‍ 16 പേര്‍ എ വണ്‍ നേടി.  കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 91 വിദ്യാര്‍ഥികളില്‍ 31 പേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി, നൂറു ശതമാനം വിജയവും സ്‌കൂള്‍ നേടി.  നൂറു ശതമാനം വിജയം നേടിയ പനങ്ങാട് ഹിറാ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികളില്‍ മൂന്ന് പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ലഭിച്ചു. ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. എളമക്കര ഭവന്‍സ് വിദ്യാമന്ദിറില്‍ പരീക്ഷയെഴുതിയ 193 വിദ്യാര്‍ഥികളില്‍ 60 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടി. തേവക്കല്‍ വിദ്യോദയ സ്‌കൂളില്‍ 149 വിദ്യാര്‍ഥികളില്‍ 36 പേര്‍ എ വണ്‍ നേടി. തൃക്കാക്കര മേരിമാത പബ്ലിക് സ്‌കൂളില്‍  പരീക്ഷയെഴുതിയ 15 വിദ്യാര്‍ഥികള്‍ക്ക് എ വണ്‍ ഗ്രേഡുണ്ട്. ആലങ്ങാട് ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ 108  പേര്‍ പരീക്ഷ എഴുതിയതില്‍ 37 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി.
Next Story

RELATED STORIES

Share it