Flash News

സിബിഎസ്ഇ : തിരുവനന്തപുരം മേഖലയ്ക്ക് മികച്ച വിജയം



തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മേഖലയ്ക്ക് തിളക്കമാര്‍ന്ന വിജയം. 99.95 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ തിരുവനന്തപുരമാണ് മറ്റ് മേഖലകളേക്കാള്‍ മുന്നില്‍. ഫലം പ്രഖ്യാപിക്കാന്‍ വൈകിയത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. ഫലം വൈകിയാല്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാന്‍ കഴിയുമോ എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം. നാളെയാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തിയ്യതി. കഴിഞ്ഞവര്‍ഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം മെയ് 24നും പ്ലസ്ടു ഫലം മേയ് 28നുമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷമാണു സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രവേശനം നടന്നത്. ഇത്തവണയും പ്ലസ്ടു ഫലം മെയ് 28നു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പത്താം ക്ലാസ് ഫലം പതിവിലും വൈകിയതാണ് ആശങ്കകള്‍ക്കിടയാക്കിയത്.
Next Story

RELATED STORIES

Share it