kozhikode local

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തല്‍: കാംപസ് ഫ്രണ്ട് പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട്: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയ ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വിഎസ്എന്‍എല്‍ കോഴിക്കോട് ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തിയത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിതന്നെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെതിരെ മാര്‍ച്ചില്‍ പ്രതിഷേധമിരംമ്പി. കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ശഫീഖ് ക്കല്ലായി മര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ചോദ്യപേപര്‍ ചോര്‍ച്ചയുടെ മുഴുവന്‍ ഉത്തരവാദിയും കേന്ദ്രസര്‍ക്കാറാണെന്നും കേന്ദ്ര സര്‍ക്കര്‍ ഇതിന് മറുപടി പറയണമെന്നും വിദ്യാര്‍ഥ്കളോ മനുഷ്യരോഅല്ല കേന്ദ്രംഭരിക്കുന്ന പാര്‍ട്ടിക്ക് ഇഷ്ടവസ്തുക്കള്‍. മറിച്ച് പണവും പശുവും അധികാരവും മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.  കോഴിക്കോട് ജില്ല സെക്രട്ടറി എം സി ഷക്കീര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it