സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് നാളെ കൊടിയേറും

കൊല്ലം: സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊല്ലത്ത് നാളെ ചെങ്കൊടി ഉയരും. സമ്മേളനത്തിന്റെ ഒരുങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  26ന് രാവിലെ 10ന് ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററിലെ എ ബി ബര്‍ധന്‍ നഗറില്‍ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമായ സി എ കുര്യന്‍ പതാക ഉയ ര്‍ത്തും. 27, 28 തിയ്യതികളില്‍ റിപോര്‍ട്ടുകളിന്മേല്‍ പൊതുചര്‍ച്ചനടക്കും. 28ന് ഉച്ചയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറിയുടെ മറുപടിയെ തുടര്‍ന്ന് റിപോര്‍ട്ടുകള്‍ അംഗീകരിക്കും. 29ന് രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും കണ്‍ട്രോള്‍ കമ്മീഷനെയും തിരഞ്ഞെടുക്കും.
Next Story

RELATED STORIES

Share it