Flash News

സിപിഐ ജനപക്ഷത്ത് : ആര്‍എസ്പി (ബി)



കോട്ടയം: സിപിഎമ്മും സിപിഐയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ പരസ്യമായ പോരാട്ടം തുടരുന്നതിനിടെ, സിപിഐക്കും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിന്തുണയുമായി ആര്‍എസ്പി (ബി) രംഗത്ത്. മൂന്നാര്‍ കൈയേറ്റം, ലോ അക്കാദമി, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം തുടങ്ങിയ വിഷയങ്ങളില്‍ സിപിഐ സ്വീകരിച്ചത് ജനപക്ഷ നിലപാടാണെന്ന് ആര്‍എസ്പി (ബി) സംസ്ഥാന സെക്രട്ടറി എ വി താമരാക്ഷന്‍ അഭിപ്രായപ്പെട്ടു. ബേബി ജോ ണ്‍ സെന്ററില്‍ നടന്ന ആര്‍എസ്പി (ബി) ജില്ലാ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി പ്രമോദ്  അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ദേവസ്യ, അഡ്വ. പ്രകാശ് കാഞ്ഞിരം, പി പൊന്നപ്പന്‍, കെ ആര്‍ വിജുകുമാര്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it