സിപിഐ എറണാകുളം ജില്ലാ കൗണ്‍സിലില്‍സിപിഎം വിട്ടുവന്നവരും

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജു തുടരും. കഴിഞ്ഞദിവസം തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേളനത്തിനാലണ് പി രാജുവിനെ വീണ്ടും തിരഞ്ഞെടുത്തത്. സിപിഎം വിട്ട് വന്ന മൂന്ന് പേരെയും ജില്ലാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. അതേസമയം ജില്ലാ സെക്രട്ടറി പി രാജു മുന്നോട്ടുവച്ച ഔദ്യോഗിക പാനലിനെതിരേ ആറു പേര്‍ മല്‍സരിച്ചതോടെ ഞായറാഴ്ച അവസാനിക്കേണ്ട സമ്മേളനം അവസാനിച്ചത് ഇന്നലെ രാവിലെ ഏഴുമണിയോടെ.കഴിഞ്ഞ കമ്മിറ്റിയിലും സെക്രട്ടറിയായിരുന്ന പി രാജു 51 അംഗ കൗണ്‍സില്‍ പാനല്‍ അവതരിപ്പിച്ചുവെങ്കിലും മറ്റ് ആറു പേര്‍ മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വോട്ടെടു—പ്പില്‍ ആറു പേരും പരാജയപ്പെട്ടുവെങ്കിലും നിസ്സാര വോട്ടുകള്‍ക്കായിരുന്നു പലരും തോറ്റത്. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട 51 അംഗ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഏകകണ്ഠമായി പി രാജുവിനെ തന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. സിപിഎമ്മില്‍ നിന്നും എത്തിയ ടി രഘുവരന്‍, എം ഡി ആന്റണി, കെ എല്‍ ദിലീപ് കുമാര്‍ എന്നിവരെയാണ് ജില്ലാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. മല്‍സരം വിഭാഗീയതയുടെ ഭാഗമല്ലെന്നും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പി രാജു പിന്നീട് പറഞ്ഞു.
Next Story

RELATED STORIES

Share it