Flash News

സിപിഎമ്മും പോലിസും നടത്തിയ നാടകം പൊളിഞ്ഞു: കുമ്മനം



പത്തനംതിട്ട: ഫസല്‍ വധക്കേസില്‍ സിപിഎമ്മും പോലിസും ചേര്‍ന്നു നടത്തിയ അന്തര്‍നാടകങ്ങളും കപട രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമെല്ലാം പുറത്തായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പച്ചനുണകളുടെ അടിസ്ഥാനത്തിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫസല്‍ വധക്കേസില്‍ പോലിസിന്റെ വാദമുഖങ്ങളെല്ലാം സിബിഐ കോടതി തള്ളിക്കളഞ്ഞു. കേസില്‍ പ്രതികളായി ഉയര്‍ന്നുകേട്ടിരുന്ന പേരുകളെല്ലാം കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ള സിപിഎം നേതാക്കളുടേതാണ്. കുറ്റം ആര്‍എസ്എസിനു മേല്‍ കെട്ടിവയ്ക്കാനായി കേരള പോലിസും സിപിഎമ്മും നടത്തിയ വലിയ ഗൂഢാലോചന പൊളിഞ്ഞു. പച്ചക്കള്ളത്തില്‍ അധിഷ്ഠിതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സിപിഎം കാലഹരണപ്പെട്ടു. സത്യത്തിനും ധര്‍മത്തിനും നീതിക്കും വേണ്ടി നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറാവണമെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it