സിപിഎം-ബിജെപി തര്‍ക്കം; ഗ്രാമസഭ അലങ്കോലമായി
BY Sumeera SMR20 Feb 2016 5:56 AM GMT
Sumeera SMR20 Feb 2016 5:56 AM GMT
പത്തനാപുരം: പിറവന്തൂര്‍ കമുകുംചേരി വാര്‍ഡ് ഗ്രാമസഭക്കിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഗ്രാമസഭ അലങ്കോലമായി. അക്രമം തുടങ്ങിയതോടെ ഗ്രാമസഭ പിരിച്ചുവിട്ടു. കമുകുംചേരി ഗവ. യുപി സ്കൂളില്‍ ഇന്നലെ രാവിലെ 10 ഓടെ തുടങ്ങിയ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ശശികല ഉദ്ഘാടനം ചെയ്ത ശേഷം വാര്‍ഡ് വികസന സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഒരംഗത്തിന്റെ പേര് സിപിഎം അംഗങ്ങള്‍ പറഞ്ഞതോടെ ഇത് ബിജെപി അംഗങ്ങള്‍ എതിര്‍ത്തു.
ഇതോടെ തര്‍ക്കം രൂക്ഷമായി വാക്കേറ്റത്തിലും ഒടുവില്‍ കൈയാങ്കളിയും ആരംഭിച്ചു. പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞ് കസേരകളും മറ്റും തകര്‍ത്തതോടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശശികലയും വൈസ്പ്രസിഡന്റ് റഷീദും വാര്‍ഡ് അംഗം കൃഷ്ണകുമാരിയും ചേര്‍ന്ന് ഗ്രാമസഭ പിരിച്ചുവിട്ടു. ഇതിനിടെ പത്തനാപുരം പോലിസും സ്ഥലത്തെത്തിയതോടെ നാട്ടുകാര്‍ പിരിഞ്ഞുപോയി.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT