kozhikode local

സിപിഎം കേരള ഘടകത്തിനും ബംഗാളിലെ അവസ്ഥ വരുമെന്ന് ആര്യാടന്‍



കോഴിക്കോട്: ഏതു ചെകുത്താനെ കൂട്ടുപിടിച്ചും കോണ്‍ഗ്രസ്സിനെ തകര്‍ക്കുമെന്ന നിലപാടാണ് സിപിഎമ്മിനെന്ന്് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്. ബിജെപിക്ക് ശക്തി വര്‍ധിച്ചാലും കോണ്‍ഗ്രസ് തകരണമെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. പ്രകാശ് കാരാട്ടും കേരളത്തിലെ സിപിഎമ്മും ഈ നിലപാടില്‍ തുടരുന്നവരാണന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്യാടന്‍.  ഹിറ്റ്‌ലറും മുസോളിനിയും നടപ്പാക്കിയ ഏകാധിപത്യ ഭരണമാണ് നരേന്ദ്രമോദി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ  പൈതൃകമായ മതേതരത്വം തകര്‍ക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. സിപിഎമ്മിന്റെ മുഖപത്രത്തിലെ ലേഖനത്തില്‍ ബിജെപി ഫാഷിസ്റ്റുകളല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അതേ നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് പോളിറ്റ് ബ്യൂറോ യോഗത്തിലെ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. പകല്‍ പരസ്പരം മല്‍സരിക്കുന്ന ബിജെ പിയും സിപിഎമ്മും രാത്രി ഒന്നിക്കുന്നവരാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തിലൂടെ അത് വ്യക്തമായതാണ്. ദിനംപ്രതി അടി കിട്ടി തുടങ്ങിയതോടെ  ആശ്വാസത്തിനായി കോണ്‍ഗ്രസ്സിനെ കൂട്ടിപിടിച്ച ബംഗാള്‍ ഘടകത്തിന്റെ സ്ഥിതിയിലേക്ക്് സിപിഎം പോവുന്ന കാലം വിദൂരമല്ല. രാജ്യം നേരിടുന്ന എറ്റവും വലിയ പ്രശ്‌നം സാമ്പത്തിക മാന്ദ്യമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടേയും നിയമസംവിധാനത്തിന്റേയും തകര്‍ച്ച ഗുരുതരമായി തുടരുകയാണ്. അതിനെ മറികടക്കുക അസാധ്യമാണന്നും അദ്ദേഹം പറഞ്ഞു. യുഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ വി കുഞ്ഞാലി, ഫോര്‍വേര്‍ഡ് ബ്ലോക്ക് അഖിലേന്ത്യ സെക്രട്ടറി ജി ദേവരാജന്‍, എ ഐ സി സി  അംഗം പി വി ഗംഗാധരന്‍, സി എം പി നേതാവ് സി പി ജോണ്‍, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജനതാദള്‍-യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സി എം പി ജില്ലാ സെക്രട്ടറി നാരായണന്‍കുട്ടി, മുന്‍ മന്ത്രി എം ടി പത്മ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രമണ്യന്‍, അഡ്വ. കെ പി അനില്‍കുമാര്‍, അഡ്വ. കെ പ്രവീണ്‍കുമാര്‍, സെക്രട്ടറി കെ ജയന്ത്, ഡി സി സി മുന്‍ പ്രസിഡന്റുമാരായ അഡ്വ. എം വീരാന്‍കുട്ടി, കെ സി അബു, മുസ്—ലിംലീഗ് നേതാക്കളായ സി മോയിന്‍ കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍, മനോജ് ശങ്കരനെല്ലൂര്‍, സി വീരാന്‍കുട്ടി, എം കെ ഭാസ്—ക്കരന്‍, പി കിഷന്‍ചന്ദ്, എം എ റസാഖ് മാസ്റ്റര്‍, അഹമ്മദ് പുന്നയ്ക്കല്‍,  ഡി സി സി ഭാരവാഹികള്‍, പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it