Flash News

സിപിഎം-കേരള കോണ്‍ഗ്രസ് (എം) സഖ്യം വീണ്ടും

സിപിഎം-കേരള കോണ്‍ഗ്രസ് (എം) സഖ്യം വീണ്ടും
X


കോട്ടയം: കോട്ടയത്ത് വീണ്ടും സി.പി.എം-കേരള കോണ്‍ഗ്രസ് (എം) സഖ്യം. കോട്ടയം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് വിജയം നേടിയത്. കേരളാ കോണ്‍ഗ്രസ് അംഗം സെബാസ്റ്റ്യന്‍ പുളത്തുങ്കല്‍ 12 അംഗങ്ങളുടെ പിന്തുണയോടെ ഇവിടെ വിജയിച്ചു. സി.പി.എമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും ആറുവീതം അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു. ആകെ 22 അംഗങ്ങളുള്ള കൗണ്‍സിലില്‍ എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. സി.പി.എമ്മിനും കേരളാ കോണ്‍ഗ്രസിനും ആറു വീതം അംഗങ്ങളും. സി.പി.ഐക്ക് ഒരംഗവും പി.സി ജോര്‍ജിന് പിന്തുണയുള്ള ഒരംഗവുമുണ്ട്. കേരളാ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ധാരണയനുസരിച്ച് സീറ്റ്  കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെങ്കിലും കോണ്‍ഗ്രസ് ലിസമ്മ ബേബിയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് ധാരണകള്‍ തെറ്റിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ധാരണകള്‍ ലംഘിച്ച് കോണ്‍ഗ്രസ് മത്സരിച്ചത് ഏറ്റവും വലിയ വഞ്ചനയാണെന്ന് സഖറിയാസ് കുതിരവേലി പ്രതികരിച്ചു.

[related]
Next Story

RELATED STORIES

Share it