kasaragod local

സിനാന്‍ വധക്കേസ് : കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കും



കാസര്‍കോട്: നെല്ലിക്കുന്ന് ബങ്കരകുന്നിലെ മുഹമ്മദ് സിനാനെ (22) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ട ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അണങ്കൂര്‍ ജെപി കോളനിയിലെ ജ്യോതിഷ്, അടുക്കത്ത്ബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍ എന്നിവരെയാണ് കോടതി നേരത്തെ വെറുതെവിട്ടത്.2008 ഏപ്രില്‍ 16 ന് ദേശീയപാതക്ക് സമീപം ആനബാഗിലു അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിനാനെ തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രധാന സാക്ഷികളടക്കം ഉണ്ടായിട്ടും പ്രോസിക്യൂഷന്‍ അന്വേഷണ നടപടികളില്‍ വീഴ്ച വരുത്തിയതായി കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്് അഡ്വ. പി എസ് ശ്രീധരപിള്ളയാണ് ഹാജരായിരുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. സി എന്‍ ഇബ്രാഹിമും ഹാജരായിരുന്നു. എന്നാല്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയോട് ഇതേ കുറിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it