സിദ്ധാര്‍ഥ ഥാര്‍ ഐഎസിന്റെ മുതിര്‍ന്ന നേതാവെന്നു സൂചന
BY Sumeera SMR3 May 2016 3:07 AM GMT
X
Sumeera SMR3 May 2016 3:07 AM GMT
ലണ്ടന്‍: പുതിയ ജിഹാദി ജോണ്‍ എന്ന് പാശ്ചാത്യരാജ്യങ്ങള്‍ വിളിക്കുന്ന ഇന്ത്യന്‍ വംശജനും ബ്രിട്ടിഷ് പൗരനുമായ സിദ്ധാര്‍ഥ ഥാര്‍ ആണ് ഐഎസിന്റെ ഇപ്പോഴത്തെ മുതിര്‍ന്ന നേതാവെന്ന് മാധ്യമറിപോര്‍ട്ട്. ഐഎസ് പ്രവര്‍ത്തകരുടെ ലൈംഗിക അടിമത്വത്തില്‍ നിന്നു രക്ഷപ്പെട്ട നിഹാദ് ബരാക്കാത്ത് എന്ന യസീദി പെണ്‍കുട്ടിയെ ഉദ്ധരിച്ച് ഇന്റിപെന്‍ഡന്റ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇയാള്‍ നിലവില്‍ മൗസില്‍ കേന്ദ്രീകരിച്ച ഐഎസ് സംഘത്തിലാണെന്നും റിപോര്‍ട്ട് പറയുന്നു.
ഹിന്ദുവായിരുന്ന ഇയാള്‍ മതംമാറിയ ശേഷം അബു റുമൈസാ എന്ന പേരു സ്വീകരിച്ചതായും ബ്രിട്ടീഷ് പോലിസ് കസ്റ്റഡിയില്‍ ജാമ്യത്തിലിറങ്ങി 2014ല്‍ ഭാര്യക്കും കുഞ്ഞിനുമൊപ്പം സിറിയയിലേക്ക് കുടിയേറിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടിഷ് ആസ്ഥാനമായ ബ്രിട്ടിഷ് മുസ്ലിം ടിവിക്കുവേണ്ടി നിര്‍മിച്ച ഡോക്യുമെന്ററിയിലാണു വെളിപ്പെടുത്തലുകള്‍.
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT