Flash News

സിഐടിയു വാദം കള്ളം: സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സൂപ്പര്‍വൈസറെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സിഐടിയു വാദം കള്ളം: സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സൂപ്പര്‍വൈസറെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
X
കോലഞ്ചേരി: കഴിഞ്ഞ ശനിയാഴ്ച കോലഞ്ചേരിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസില്‍ സിഐടിയു നടത്തിയ പണിമുടക്കിനിടെ വ്യാപക അക്രമം.നേരത്തെ തങ്ങള്‍ അക്രമം നടത്തിയിട്ടില്ലെന്നായിരുന്നു യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.



കടപ്പാട്-മനോരമ

പോലിസ് നോക്കിനില്‍ക്കേ പ്ലാന്റ് സൂപ്പര്‍വൈസറെ വളഞ്ഞിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒത്തുതീര്‍ന്ന സമരമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വീണ്ടും തുടങ്ങിയത്. ജോലിക്കു വരുന്ന ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു ഇതോടെ സംഘര്‍ഷാവസ്ഥയിലാണ് ഇവിടം.കമ്പനിലേയ്ക്കുള്ള ചെറിയ വഴികളെല്ലാം സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞതും സംഘര്‍ഷത്തിന് കാരണമായി.
Next Story

RELATED STORIES

Share it