World

സിഐഎ മേധാവി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ ഡയറക്ടര്‍ മൈക്ക് പോംപിയോ ഉത്തര കൊറിയയിലെത്തി ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്്. ഈ മാസം  ആദ്യവാരമായിരുന്നു സന്ദര്‍ശനമെന്നാണു സൂചന.
രണ്ടു പതിറ്റാണ്ടിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന ആദ്യ ഉന്നതതല ചര്‍ച്ചയാണിതെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വാര്‍ത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്് സ്ഥിരീകരിച്ചു. സന്ദര്‍ശനം വളരെ സുഗമമായി നടന്നെന്നും ഒരു നല്ല ബന്ധം കൂടി രൂപപ്പെട്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്രംപും കിമ്മും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ തയ്യാറെടുപ്പുകള്‍ക്കു വേണ്ടിയായിരുന്നു സന്ദര്‍ശനമെന്നു വൈറ്റ്ഹൗസ്് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ യുഎസ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്്.
മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തെ ക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ടു വ്യക്തികളെ ഉദ്ധരിച്ച് “വാഷിങ്ടണ്‍ പോസ്റ്റാ’ണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി വിദേശകാര്യ സെക്രട്ടറിയായി മൈക്ക് പോംപിയോ നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ഉത്തര കൊറിയ സന്ദര്‍ശിച്ചത്്.  കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുണ്‍ജെ ഇന്നും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയുടെ ഭാഗങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്്.
Next Story

RELATED STORIES

Share it