സിഐഎസ്എഫില്‍ ലിംഗവിവേചനം: കേന്ദ്രത്തിനു നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യത്തെ അര്‍ധ സൈനിക സുരക്ഷാ വിഭാഗമായ സിഐഎസ്എഫിലേക്കുള്ള നിയമനത്തില്‍ ലിംഗവിവേചനം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയുള്ള ഹരജിയില്‍ സിഐഎസ്എഫിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സിഐഎസ്എഫിലെ കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍ തസ്തികകളിലേക്ക് വനിതകള്‍ക്കും നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കുശ് കല്‍റ എന്ന വ്യക്തി റിട്ട് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും സിഐഎസ്എഫിനും നോട്ടീസ് അയച്ചത്.
Next Story

RELATED STORIES

Share it