Gulf

സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം എന്‍കെ പ്രേമചന്ദ്രന്

സിഎച്ച് രാഷ്ട്ര സേവാ പുരസ്‌കാരം  എന്‍കെ പ്രേമചന്ദ്രന്
X
ദുബയ്: മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ ദുബയ് കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ 'സി.എച്ച്. രാഷ്ട്ര സേവാ പുരസ്‌കാരം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് നല്‍കുമെന്ന് ജൂറി ചെയര്‍മാന്‍ ഡോ: പി.എ. ഇബ്രാഹിം ഹാജി, യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ ഏറാമല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച പാര്‍ലമെന്റേറിയന്‍, മതേതര-ലിബറല്‍-സാമൂഹ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന പൊതുപ്രവര്‍ത്തകര്‍, ജീവകാരുണ്യ-സാംസ്‌കാരിക രംഗങ്ങളില്‍ മികച്ച സേവനങ്ങളര്‍പ്പിക്കുന്ന വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്ക് എല്ലാ വര്‍ഷവും സി.എച്ചിന്റെ പേരില്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അമ്പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്.
ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ എം.സി. വടകര, വിദ്യാഭ്യാസ പ്രവര്‍ത്തകനും റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ: അന്‍വര്‍ അമീന്‍, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ എന്നിവരാണ് ഡോ: പി.എ. ഇബ്രാഹിം ഹാജി ചെയര്‍മാനായ ജൂറിയിലെ അംഗങ്ങള്‍. 28 ന് ദുബയ് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങില്‍ വെച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ. മുനീര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് അവാര്‍ഡ് സമ്മാനിക്കും.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.എ. റസാഖ് മാസ്റ്റര്‍ തുടങ്ങി പ്രമുഖ നേതാക്കളും വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. ജില്ലാ ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി മൂസ കൊയമ്പ്രം, ട്രഷറര്‍ നജീബ് തച്ചംപൊയില്‍, അഡ്വ: സാജിദ് അബൂബക്കര്‍, നാസര്‍ മുല്ലക്കല്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, മൊയ്തു അരൂര്‍, തെക്കയില്‍ മുഹമ്മദ്, ഉമ്മര്‍ കോയ നടുവണ്ണൂര്‍, കെ.പി. മൂസ്സ, ഇസ്മായില്‍ ചെരുപ്പേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it