Flash News

സാഹിത്യ നൊബേല്‍ കസുവോ ഇഷിഗുറോവിന്



സ്‌റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്‍ കസുവോ ഇഷിഗുറോവിന്. നോവലിസ്റ്റ് എന്നതിനു പുറമെ ചെറുകഥാകൃത്ത്, തിരക്കഥാ രചയിതാവ് നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. കോളമെഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്. നാലു തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1989ല്‍ അദ്ദേഹത്തിന്റെ 'ദി റിമെയിന്‍സ് ഓഫ് ദി ഡേ' ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. എ പേയ്ല്‍ വ്യൂ ഓഫ് ഹില്‍സ്, ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദ ഫ്‌ളോട്ടിങ് വേള്‍ഡ്, നെവര്‍ ലെറ്റ് മി ഗോ, ദ റിമെയിന്‍സ് ഓഫ് ദി ഡേ, ദ അണ്‍കണ്‍സോള്‍ഡ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
Next Story

RELATED STORIES

Share it