Flash News

സായുധ സംഘങ്ങളെ നിയന്ത്രിക്കല്‍ : പാകിസ്താന് ഇറാന്റെതാക്കീത്

സായുധ സംഘങ്ങളെ നിയന്ത്രിക്കല്‍ : പാകിസ്താന് ഇറാന്റെതാക്കീത്
X


തെഹ്‌റാന്‍: പാകിസ്താന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ പാകിസ്താനിലെ സായുധസംഘ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുമെന്ന്്  ഇറാന്‍.സായുധ സംഘങ്ങള്‍ക്ക്് പാകിസ്താന്‍ സുരക്ഷയൊരുക്കുകയാണെന്നും ഇത്തരക്കാരെ നേരിടാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഇറാന്‍ സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരി പാകിസ്താനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഇറാന്‍ അതിര്‍ത്തിപ്രദേശമായ മിര്‍ജാവെയില്‍ പാക് സായുധസംഘം നടത്തിയ ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.  ജയ്ഷു ല്‍ ആദില്‍ എന്ന സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അക്രമികളെ പാക് പോലിസ് അറസ്റ്റ് ചെയ്യുമെന്നും അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുമാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്്. ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ സായുധസംഘങ്ങളുടെ സുരക്ഷിത താവളങ്ങളില്‍ തങ്ങള്‍ ആക്രമണം നടത്തുമെന്നും ബഖേരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it