Idukki local

സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും താവളമായി തൊടുപുഴ മേഖല

തൊടുപുഴ: തൊടുപുഴയിലും പരിസരത്തും സാമൂഹിക വിരുദ്ധരുടെ ശല്യവും മോഷണവും പെരുകുന്നു. ഇന്നലെ തൊടുപുഴ കാനറ ബാങ്കിന്റെ എടിഎം ചില്ല് തകര്‍ത്തതാണ് ഒടുവിലത്തെ സംഭവം. ഇത് മോഷണ ശ്രമമെന്നാണ് പോലിസ് പറയുന്നത്.
ഇതു കൂടാതെയാണ് കോടിക്കുളം മണക്കാട് സ്‌കൂളുകളുടെ ബെഞ്ചും ഡെസ്‌കും,പൈപ്പും,കംപ്യൂട്ടര്‍ ലാബും കഴിഞ്ഞ ദിവസം സാമുഹിക വിരുദ്ധര്‍ നശിപ്പിച്ചിരുന്നു.
ഈ മേഖലകളില്‍ രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് നടത്തണമെന്നത് നാട്ടുകാരുടെ നിരന്തരമായ ആവശ്യമാണ്.അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ ഈ ആവശ്യത്തിനു ചെവികൊടുത്തിട്ടില്ല. വള്ളിയാനിക്കാവ് ക്ഷേത്രത്തിലെ മോഷണം നടന്ന് മാസം ഒന്നു പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
രണ്ടാഴ്ച മുമ്പ് മുട്ടം പോലിസ് സ്‌റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ച പ്രതിയും വലയിലായില്ല.
ഇതിനിടെയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് വിട്ടുമുറ്റത്ത് ഗ്രാമ്പു ഉണാക്കിനിറങ്ങിയ 96 വയസുള്ള വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തി ഒന്നര പവ്‌ന്റെ മാല കവര്‍ന്ന സംഭവമുണ്ടായത്.
തിങ്കളാഴ്ച രാവിലെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം തൊടുപുഴ-മുവാറ്റുപുഴ റൂട്ടില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ ഒന്നര പവന്റെ മാല ബസില്‍ നിന്നു നഷ്ടപ്പെട്ടതായി തൊടുപുഴ പോലിസിനു പരാതി ലഭിച്ചിച്ചുണ്ട്.
ഇതും മോഷണമെന്നാണ് പോലിസ് നിഗമനം.തൊടുപുഴ ബസ് സ്റ്റാന്‍ഡും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആക്ഷേപമുണ്ട്.
ബസ് സ്റ്റാന്‍ഡിന്റെ രണ്ടാമത്തെ നിലയുടെ ആങ്ങേയറ്റത്ത് മദ്യക്കുപ്പികളുടെ വന്‍ ശേഖരമാണുള്ളത്. ഇവിടെ പോലും രാത്രികാലങ്ങളില്‍ പോലിസ് പരിശോധനക്കെത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it