സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ പ്രസ്ഥാനം: മൗലാനാ സജ്ജാദ് നുഅ്മാനി


തിരുവനന്തപുരം: രാജ്യത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവരാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനി. ജനമഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ  ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദിനരാത്രഭേദെമന്യേ പോപുലര്‍ ഫ്രണ്ട് സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടി പ്രവര്‍ത്തിച്ചുവരുകയാണ്. അവര്‍ക്കെതിരേ തീവ്രവാദ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസരംഗത്തും ശാക്തീകരണരംഗത്തും അവര്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ തന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. അവര്‍ക്കു നേരെ വരുന്ന ആരോപണങ്ങള്‍ സത്യമല്ല. ഒരു പോപുലര്‍ ഫ്രണ്ടുകാരനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ല. സംഘപരിവാര ശക്തികളാണ്  ആരോപണങ്ങള്‍ പടച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍
രാജ്യത്തിന്റെ ശത്രുക്കളായ ആര്‍എസ്എസിനെ നേരിടാന്‍ മുസ്്‌ലിംക ളും ദലിതരും ആദിവാസികളും അടങ്ങുന്ന രാജ്യത്തെ അടി സ്ഥാന ജനവിഭാഗത്തിന്റെ ഐക്യം ഉണ്ടാവണമെന്ന് മുംബൈ ഹൈക്കോടതി മുന്‍ ജസ്റ്റി സും ആക്റ്റിവിസ്റ്റുമായ ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍.  രാജ്യത്തെ 97 ശതമാനം വരുന്ന ഭാരതീയരുടെ ഐക്യനിര ഉയര്‍ന്നുവന്നാലേ ഇന്ത്യാവിരുദ്ധരായ ആര്‍എസ്എസിനെ സമ്പൂര്‍ണമായി പരാജയപ്പെടുത്താന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
എന്‍ പി ചെക്കുട്ടി
തെറ്റായ കപടതയുടെ വ ര്‍ഗീയ രാഷ്ട്രീയം ജനങ്ങള്‍ തിരസ്‌കരിക്കുമെന്ന് തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി. അധികാരത്തില്‍ തിരിച്ചെത്തുന്നതിനായി സമൂഹത്തെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരായ ജനകീയ ഐക്യങ്ങള്‍ രാജ്യത്തുടനീളം വളര്‍ന്നുവരുകയാണ്. ഈ സാഹചര്യത്തിലാണ് പോപുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങ ള്‍ക്കെതിരേ ആര്‍എസ്എസ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരേ അടിസ്ഥാനവര്‍ഗങ്ങളില്‍ നിന്നു സംഘടിതമായ പ്രതിഷേധം ഉയരുകയാണ്. ഇനിയുള്ള നാളുകളില്‍ അത്തരം പ്രതിഷേധങ്ങള്‍ ശക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
മൗലാനാ മഹ്ഫൂസുറഹ്മാന്‍
നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാരിനോട് ജനങ്ങള്‍ പഴയ ദിനങ്ങളെങ്കിലും തിരിച്ചുതരാന്‍ ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്നതായി ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാന ഉംറൈന്‍ മഹ്ഫൂസുറഹ്്മാന്‍. പശുവിന്റെയും ചായയുടെയും പേരില്‍ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നയവുമായി ഇനിയും സര്‍ക്കാരിനു മുന്നോട്ടുപോവാന്‍ സാധ്യമല്ല.  അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it