Flash News

സാമൂഹിക മാധ്യമങ്ങളിലെ മുസ്ലിംകളില്‍ സല്‍മാന്‍ ഖാന്‍ ഒന്നാമത്‌



ലണ്ടന്‍: സാമൂഹിക മാധ്യമങ്ങളില്‍ ഏ—റ്റവും കൂടുതല്‍ സ്വാധീനമുള്ള 10 മുസ്്‌ലിംകളില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഒന്നാമത്. ദി മുസ്‌ലിം 500 പ്രസിദ്ധീകരണമാണ് ലോകത്ത് വിവിധ മേഖലകളില്‍ സ്വാധീനമുള്ള 500 മുസ്‌ലിംകളെ തിരഞ്ഞെടുത്തത്. മുസ്്‌ലിം മാന്‍ ഓഫ് ദി ഇയര്‍, മുസ്്‌ലിം വുമണ്‍ ഒഫ് ദി ഇയര്‍, സാമൂഹിക മധ്യമങ്ങളിലെ മുസ്‌ലിം എന്നീ വിവിധ വിഭാഗങ്ങളിലായാണ് നേതാക്കളെ തിരഞ്ഞെടുത്തത്. സാമുഹിക മാധ്യമങ്ങളില്‍ സ്വാധീനമുള്ള മുസ്‌ലിംകളില്‍ നാലാം സ്ഥാനത്ത് ഷാറൂഖ് ഖാനും എട്ടാം സ്ഥാനത്ത് സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും 10ാം സ്ഥാനത്ത് നടന്‍ അമീര്‍ ഖാനുമുണ്ട്. ഇംഗ്ലീഷ് സംഗീതജ്ഞനും സംവിധായകനുമായ സൈന്‍ മാലിക് ആണ് രണ്ടാംസ്ഥാനത്ത്. 2016 തിരഞ്ഞെടുപ്പില്‍ ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട സാദിഖ് ഖാന്‍ ആണ് മുസ്്‌ലിം മാന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 46ാമത്തെ വയസ്സില്‍ 57 ശതമാനം വോട്ടു നേടിയാണ് പാക് വംശജനായ സാദിഖ് ഖാന്‍ ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്്. മൊറോക്കന്‍ വംശജയായ നവാല്‍ അല്‍ സൂഫിയാണ് മുസ്്‌ലിം വുമണ്‍ ഒഫ് ദി ഇയര്‍. ഇറ്റലിയിലെ കാറ്റാനിയില്‍ നിന്നുള്ള ഇവരുടെ പ്രവര്‍ത്തനം സിറിയയിലെ രണ്ടു ലക്ഷത്തിലധികം അഭയാര്‍ഥികള്‍ക്ക് ആലംബമായിരുന്നു. അഭയാര്‍ഥികളുടെ മാലാഖ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്്.
Next Story

RELATED STORIES

Share it