Flash News

സാമൂഹിക നീതി വകുപ്പ് : 100 കോടിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുമതി



തിരുവനന്തപുരം: സാമൂഹികനീതി വകുപ്പിന്റെ നടപ്പു സാമ്പത്തികവര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്ന് 100 കോടി രൂപയുടെ പ്രപ്പോസലുകള്‍ക്ക് അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു.വിധവകളായ സ്ത്രീകള്‍ക്ക് അഭയവും ചുറ്റുപാടും നല്‍കുന്ന ബന്ധുക്കളില്‍ ഒരു വ്യക്തിക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പുതിയ വകുപ്പ് രൂപീകരിക്കുന്നതിനായി കേരള വിമന്‍ വെബ്‌സൈറ്റ്, ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായുള്ള വിദ്യാകിരണം പദ്ധതി,  സായംപ്രഭ ഹോംസ് പദ്ധതി, നേര്‍വഴി പദ്ധതി,  സ്വാശ്രയ പദ്ധതി,വിദ്യാജ്യോതി പദ്ധതി തുടങ്ങി സാമൂഹികനീതി വകുപ്പ് നല്‍കിയ പ്രപ്പോസലുകള്‍ക്കാണ് വര്‍ക്കിങ് ഗ്രൂപ്പിന്റെ അനുമതി ലഭ്യമായത്.സ്ത്രീധന നിരോധന പ്രചാരണ പദ്ധതിയുടെ ബോധവല്‍ക്കരണ പരിപാടിക്കും അംഗീകാരം ലഭിച്ചു. കോഴിക്കോട് വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. വൃദ്ധസദനത്തിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ ഡിമെന്‍ഷ്യാ കെയര്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി 9 ലക്ഷം രൂപയുടെ പ്രൊപ്പോസലിനും വയനാട്, മലപ്പുറം ജില്ലകളിലെ പൊതു കെട്ടിടങ്ങള്‍ അംഗപരിമിത സൗഹൃദമാക്കുന്നതിനായി 6.11    കോടിയുടെയും 8.88 കോടിയുടെയും പ്രപ്പോസലുകള്‍ക്കും അംഗീകാരം ലഭിച്ചതായും അറിയിച്ചു.
Next Story

RELATED STORIES

Share it