World

സാമൂഹികമാധ്യമം വഴി പ്രവാചകനിന്ദ: സൗദിയില്‍ മലയാളിക്ക് അഞ്ചുവര്‍ഷം തടവും ഒന്നരലക്ഷം റിയാല്‍ പിഴയും

റിയാദ്: സാമൂഹിക മാധ്യമങ്ങളിലൂടെ സൗദി നിയമവ്യവസ്ഥയെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അപകീര്‍ത്തിപ്പെടുത്തിയതിനു മലയാളി യുവാവിന് സൗദി കോടതി അഞ്ചു വര്‍ഷം ജയില്‍ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് കിഴക്കന്‍ പ്രവിശ്യാ കോടതി ശിക്ഷ വിധിച്ചത്.
ഇയാള്‍ സൗദി അരാംകോയില്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എന്‍ജിനീയറാണ്. സൗദിയില്‍ സാമൂഹിക മാധ്യമ നിയമം പുതുക്കിനിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണിത്.
നാലു മാസം മുമ്പ് ഒരു യൂറോപ്യന്‍ യുവതിയുമായി ട്വിറ്ററിലൂടെയാണ് അപകീര്‍ത്തി പ്രചരിപ്പിക്കും വിധം ആശയവിനിമയം നടത്തിയത്. ഇതു പ്രചരിച്ചതിനെ തുടര്‍ന്ന് ദഹ്‌റാന്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ പൊതുമൂല്യങ്ങളെ പരിഹസിക്കുന്നതും നിന്ദിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നവിധം പോസ്റ്റുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

Next Story

RELATED STORIES

Share it