സാമുദായിക ജാതി സംഘടനകളുമായി ധാരണയുണ്ടാക്കില്ല: കോടിയേരി
BY kasim kzm27 Dec 2017 2:55 AM GMT
kasim kzm27 Dec 2017 2:55 AM GMT
കല്‍പ്പറ്റ: ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഒരു സാമുദായിക ജാതി സംഘടനയുമായും സിപിഎം ധാരണ ഉണ്ടാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ബിഡിജെഎസ് സാമുദായികാടിസ്ഥാനത്തില്‍ രൂപംകൊണ്ട കക്ഷിയായതിനാല്‍ അത്തരമൊരു സംഘടനയുമായി ബന്ധപ്പെടാന്‍ എല്‍ഡിഎഫിന് കഴിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്എന്‍ഡിപി നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസ് തകര്‍ച്ചയിലാണെന്നും കോടിയേരി പറഞ്ഞു.
കല്‍പ്പറ്റയില്‍ സിപിഎം വയനാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം പി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചത് ഒരു തുടക്കമാണ്. എന്നാല്‍, വീരേന്ദ്രകുമാറിന്റെ രാജി യുഡിഎഫിലെ പ്രതിസന്ധിക്ക് ഏറ്റവും വലിയ തെളിവാണ്. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT