Flash News

സാന്‍ഡ് വിച്ച്- ബര്‍ഗര്‍ പ്രേമികള്‍ ആശങ്കയില്‍, അന്വേഷണത്തിന് ഉത്തരവിട്ടു.

സാന്‍ഡ് വിച്ച്- ബര്‍ഗര്‍ പ്രേമികള്‍ ആശങ്കയില്‍, അന്വേഷണത്തിന് ഉത്തരവിട്ടു.
X
burger-new

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന റൊട്ടിയിലും ബണ്ണിലും കാന്‍സറിനും മറ്റു രോഗങ്ങള്‍ക്കും കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന പഠനറിപോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. പല പ്രമുഖ ബ്രഡ്, ബണ്‍ ബ്രാന്‍ഡുകളിലും രോഗകാരികളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നീ രാസവസ്തുക്കളുടെ അംശമുണ്ടെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍്‌മെന്റ് നടത്തിയ
പഠനത്തിന്റെ റിപോര്‍ട്ട് പുറത്തു വന്നതോടെ രാജ്യത്തെ സാന്‍ഡ് വിച്ച്- ബര്‍ഗര്‍ പ്രേമികള്‍ ആശങ്കയിലായിരിക്കുകയാണ്. കെഎഫ്‌സി, പിസാഹട്ട്, ഡൊമിനോസ്, സബ് വേ , മക്‌ഡൊണാള്‍ഡ്‌സ് ,സ്ലൈസ് ഓഫ് ഇറ്റലി തുടങ്ങിയ ബഹുരാഷ്ട്രക്കമ്പനികളുടെ ഉല്‍പന്നങ്ങളില്‍ അപകടകരമായ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയതായും റിപോര്‍ട്ടിലുണ്ട്.
സിഎസ്ഇ ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് മറ്റു രാജ്യങ്ങളില്‍ നിരോധിച്ച പൊട്ടാസ്യം അടങ്ങിയ രണ്ട് രാസ വസ്തുക്കള്‍ ബ്രഡ്ഡില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമാറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ ഇന്ത്യയില്‍ ബ്രഡിന്റെ നിര്‍്മ്മാണത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് സിഎസ്ഇ കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ വില്‍പ്പന നടത്തുന്ന ബ്രഡ്ഡില്‍ ഇവ സാധാരണയായി ഉപയോഗിക്കുന്നുവെന്നാണ് പഠന പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊട്ടാസ്യം ബ്രോമാറ്റ് മനുഷ്യരില്‍ അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുവാണ്. ഇത് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. പൊട്ടാസ്യം അയഡേറ്റ് തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുന്ന രാസവസ്തുവാണ്. ഈ രണ്ടു രാസവസ്തുക്കള്‍ക്കം രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സിഎസ്ഇ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it