Flash News

സാധ്വി പ്രാചിക്കെതിരായ വിദ്വേഷ പ്രസംഗ കേസ് പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

സാധ്വി പ്രാചിക്കെതിരായ വിദ്വേഷ പ്രസംഗ കേസ് പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍
X


ലഖ്‌നൗ: രാജ്യത്ത് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുള്ളത് ബിജെപി ജനപ്രതിനിധികളുടെ പേരിലാണെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 131 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2013ലെ മുസഫര്‍നഗര്‍ കലാപത്തിലെ 13 കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 131 കേസുകളാണ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്.സാധ്വി പ്രാചി, രണ്ട് ബിജെപി എംപിമാര്‍, മൂന്ന് ബിജെപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരായ വിദ്വേഷ പ്രസംഗ കേസും പിന്‍വലിക്കുന്ന കേസുകളില്‍ ഉള്‍പ്പെടും. മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായ മഹാ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള രണ്ടു കേസുകളും ഇതില്‍ ഉള്‍പെടുന്നുണ്ട്. സാധ്വി പ്രാചി, ബിജെപി എംപിമാരായ കുന്‍വാര്‍ ഭാരതേന്ദ്ര സിങ്, സഞ്ജീവ് ബല്യാണ്‍, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സോം,സുരേഷ് റാണ എന്നിവരാണ് മഹാപഞ്ചായത്തില്‍ പങ്കെടുത്ത് അക്രമത്തിന് ആഹ്വാനം ചെയ്തത്.
ജനുവരി 17ന് കേസിലെ നിലവിലെ സ്ഥിതി അന്വേഷിച്ച് നിയമകാര്യ മന്ത്രാലയം മുസഫര്‍ നഗര്‍ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു. കേസ് പിന്‍വലിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായവും പൊതു താല്‍പര്യവും കത്തിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ കത്തിന് ഇതുവരെ മജിസ്‌ട്രേറ്റ് മറുപടിയൊന്നും നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it