Flash News

സഹോദരപത്‌നിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച 15 കാരന്‍ ആദ്യരാത്രിയില്‍ ആത്മഹത്യ ചെയ്തു

സഹോദരപത്‌നിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച 15 കാരന്‍ ആദ്യരാത്രിയില്‍ ആത്മഹത്യ ചെയ്തു
X
പാട്‌ന: അമ്മയെപ്പോലെ കണ്ട സഹോദരപത്‌നിയെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതില്‍ മനം നൊന്ത് 15 കാരന്‍ ആദ്യരാത്രി തന്നെ ആത്മഹത്യ ചെയ്തു.  മഹാദേവ് കുമാര്‍ദാസ് എന്ന കൗമാരക്കാരനെ തന്നെക്കാള്‍ പത്തുവയസ് പ്രായത്തിനു മുതിര്‍ന്ന രണ്ടു കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. പട്‌നയിലെ വിനോബ നഗറിലാണ് നടുക്കുന്ന ഈ സംഭവം.




ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് മഹാദേവ് കുമാര്‍ദാസ്. മൂത്ത സഹോദരനായ സന്തോഷ് ദാസിന്റെ ഭാര്യ റൂബി ദേവിയ്ക്ക് 25 വയസുണ്ട്. 2013ല്‍ വൈദ്യുതാഘാതമേറ്റാണ് സന്തോഷ് ദാസ് മരണമടയുന്നത്.  ഇദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനം നഷ്ടപരിഹാരമായി 80,000 രൂപ പിതാവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. ഈ തുക നല്‍കണമെന്നാവശ്യപ്പെട്ട് റൂബിയും, മാതാപിതാക്കളും ബഹളം വെച്ചതോടെ 27000 രൂപ  റൂബിയ്ക്ക് നല്‍കി. പണം നിക്ഷേപിക്കാനാകില്ലെങ്കില്‍ റൂബിയെക്കൊണ്ട് മഹാദേവിനെ വിവാഹം കഴിപ്പിക്കണമെന്ന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു. ഇവരുടെ നിര്‍ബന്ധം കൊണ്ടാണ് വിവാഹം നടത്തിയതെന്ന് ദാസിന്റെ പിതാവ് ചന്ദ്രേശ്വര്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന്  പോലfസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it