ernakulam local

സഹോദരനെ ചവുട്ടികൊന്ന കേസില്‍ അച്ഛനും മകനും ജീവപര്യന്തം

പറവൂര്‍: അനുജനെ ചവിട്ടിക്കൊന്ന കേസില്‍ അച്ഛനും മകനും ജീവപര്യന്തം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരുമ്പടന്ന കൊട്ടക്കണക്കന്‍ പറമ്പില്‍ രാമചന്ദ്രന്‍ മകന്‍ മോഹനന്‍(48)നെ കൊലപ്പെടുത്തിയ കേസില്‍ മോഹനന്റെ സഹോദരന്‍ രാജാമണി(56), ഇയാളുടെ മകന്‍ രാജേഷ് (28) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി 2 ജഡ്ജി എന്‍ വി രാജു ശിക്ഷിച്ചത്. കേസില്‍ പ്രതികളായിരുന്ന രാജാമണിയുടെ ഭാര്യ ദേവകി(54), മകള്‍ നിത്യ(32) എന്നിവരെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്ന് വിലയിരുത്തി കോടതി വെറുതെ വിട്ടു. 2010 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് തീവെട്ടി പിടിക്കുന്ന തൊഴിലിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ മുന്‍വിരോധം മൂലം കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ സംഘടിതമായി ആക്രമിക്കുകയായിരുന്നു വെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതികളായ രാജാമണിയും രാജേഷും മറ്റു ചില ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. പറവൂര്‍ സമൂഹം ഹൈസ്‌കൂളില്‍ പശുവിനെ കഴുത്തു കുരുക്കി ശ്വാസം മുട്ടിച്ചു കൊന്നകേസിലെ ഒന്നാം പ്രതിയാണ് രാജേഷ്. ആലുവ ഡിവൈഎസ്പി വി കെ സനല്‍കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ പി ശ്രീറാം, ജ്യോതി അനില്‍കുമാര്‍, കെ കെ സാജിത ഹാജരായി.
Next Story

RELATED STORIES

Share it