thrissur local

സഹകരണ ബാങ്ക് വായ്പ : അമിത പലിശ ഈടാക്കുന്നതായി പരാതി; കൗണ്‍സില്‍ യോഗം ബഹളമയമായി



ചാലക്കുടി: സഹകരണ ബാങ്കില്‍ നിന്നുമെയുത്ത വായ്പക്ക് അതിമപലിശ ഈടാക്കുന്നതായുള്ള പരാതി നഗരസഭ കൗണ്‍സില്‍ യോഗം ബഹളമയമാക്കി. പോട്ടയിലെ മിനിമാര്‍ക്കറ്റിന് സ്ഥലമെടുപ്പിനായുള്ള ആവശ്യത്തിലേക്ക് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുകയ്ക്ക് അമിത പലിശ ഈടാക്കുന്നുവെന്ന പരാതിയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കിന് കാരണമായത്.  സഹകരണ ബാങ്ക് അമിത പലിശയും കൂട്ടുവലിശയും ഈടാക്കുന്നതായി വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പാനാണ് പരാതി ഉന്നയിച്ചത്. എന്നാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് സ്ഥമെടുപ്പുമായി ബന്ധപ്പെട്ട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും രണ്ടര കോടി രൂപ 15ശതമാനം പലിശക്കാണ് വായ്പയെടുത്തത്. എന്നാല്‍ വായ്പകള്‍ക്ക് സര്‍ക്കാര്‍ പലിശ നിരക്ക് കുറച്ചെങ്കിലും സഹകരണ ബാങ്ക് ഇപ്പോഴും പലിശയും കൂട്ടുപലിശയുമടക്കം 16ശതമാനം രൂപ പലിശയിനത്തില്‍ നഗരസഭയില്‍ നിന്നും ഈടാക്കുന്നതായും നിലവില്‍ മറ്റു ബാങ്കുകള്‍ 9ശതമാനമാണ് പലിശ ഈടാക്കുന്നതെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു. കൂട്ടുപലിശ ഈടാക്കുന്ന സഹകരണ ബാങ്കിലെ വായ്പ ഉടന്‍ തിരിച്ചടച്ച് നാഷണലൈസ്ഡ് ബാങ്കില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുക്കാന്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ നിര്‍മ്മാണത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി. കളിസ്ഥല വികസനത്തിന് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് തുക വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ സ്ഥയുടമകള്‍ ഫയല്‍ ചെയ്ത കേസ്സിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ അനുമിതിക്കായി അപേക്ഷിക്കാന്‍ പ്രതിപക്ഷത്തിന്റെ വിയോജന കുരിപ്പോടെ യോഗം പാസാക്കി. തുക വര്‍ദ്ധിപ്പിക്കാന്‍ സ്ഥലയുടമകള്‍ ഇരിങ്ങാലക്കുട സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ്സില്‍ തുക ഭീമമായി വര്‍ദ്ധിപ്പിച്ച വിധിന്യായത്തിനെതിരെ നഗരസഭ സമര്‍പ്പിച്ച അപ്പീല്‍ ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇന്റോര്‍ സ്റ്റേഡിയം, പോട്ട മിനി മാര്‍ക്കറ്റ്, നോര്‍ത്ത് ബസ്സ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഷോപ്പിംഗ് കോപ്ലക്‌സുകല്‍ നിര്‍മ്മിക്കാന്‍ കെ.യു.ആര്‍.ഡി.എഫ്.സി.യില്‍ നിന്നും വായ്പയെടുക്കാനുള്ള നിര്‍ദേശവും യോഗം അംഗീകരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it